Ticker

6/recent/ticker-posts

പിന്നോട്ടെടുത്ത ബസിനടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു കുട്ടി രക്ഷപ്പെട്ടു

കാഞ്ഞങ്ങാട് :പിന്നോട്ടെടുത്ത ബസിനടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഒപ്പമുണ്ടായിരുന്ന കുട്ടി രക്ഷപ്പെട്ടു.
ചെറുവത്തൂര്‍ ബസ് സ്റ്റാന്റില്‍ ആണ് അപകടം. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ പി.എം. സി. അബ്ദുൾ ഖാദറിൻ്റെ ഭാര്യ കെ.എ.
ഫൗസിയയാണ് 50 മരിച്ചത്. ഇന്ന് ഉച്ചക്കാണ് അപകടം. സഹോദരൻ്റെ മക
ളോടൊപ്പം ചീമേനിയിലെ
 മകളുടെവീട്ടിലേക്ക് പോകാൻ
ചീമേനി ഭാഗത്തേക്കുള്ള ബസിൽ കയറാൻ നടന്ന് നീങ്ങുന്നതിനിട പിറകോട്ടെടുത്ത ബസ് ഇടിച്ചു. കാലിന് പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച ഫൗസിയ അൽപ്പം കഴിഞ്ഞാണ് മരിച്ചത്. മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിൽ. മാതാപിതാക്കൾ : പരേതനായ
എം.എം. അബ്ദുള്ള ഹാജി, ഫാത്തിമ്മ ഹജ്ജുമ്മ.
 മക്കൾ: ഫായിസ , ഫർഹാന. മരുമക്കൾ: ഹുസൈൻ സഖാഫി ചീമേനി, ഷാക്കിർ ബാഖവി പെട്ടിക്കുണ്ട്. സഹോദരൻ നിസാമുദ്ദീൻ 1996 ൽ വാഹനാപകടത്തിൽ മരിച്ചിരുന്നു.

Reactions

Post a Comment

0 Comments