'കാഞ്ഞങ്ങാട് : 7,8,9 തീയതികളിൽ കാലിക്കടവ് നടക്കുന്ന കുടുംബശ്രീ ഒക്സിലറി അംഗങ്ങളുടെ സംസ്ഥാന കലോത്സവത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് നടന്നു. തൃക്കരിപ്പൂരിൽ നിന്ന് ആരംഭിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി പള്ളിക്കരയിൽ സമാപിച്ചു കുടുംബശ്രീ ഒക്സിലറി ബാലസഭ എന്നിവയിലെ 25 ഓളം കുട്ടികൾ ഫ്ലാഷ് മോബിൽ പങ്കെടുത്തു. തൃക്കരിപ്പൂരിൽ വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. വി. സജീവൻ ഫ്ലാഗ് ഓഫ് ചെയ്തു. തൃക്കരിപ്പൂര്‍ സിഡിഎസ് ചെയർപേഴ്സൺ എം. മാലതി അധ്യക്ഷതവഹിച്ചു എഡിഎംസി ഡി. ഹാരിദാസ് സ്വാഗതം പറഞ്ഞു. ഫ്ലാഷ് മോബിന് ഉച്ചക്ക് 12 മണിക്ക് കാഞ്ഞങ്ങാട് പട്ടണത്തിൽ സ്വികരണം നൽകി. കലോത്സവത്തിന്റെയും കുടുംബശ്രീയുടെയും മികവുകൾ അറിയിച്ചു കൊണ്ട് കുട്ടികൾ നൃത്ത ചുവട് വെച്ചു. ഉച്ച വെയിൽ അവഗണിച്ചും നിരവധി ആളുകൾ ഫ്ലാഷ് മോബ് വീക്ഷിച്ചു. വി. വി രജിന, ടി. ഷിജിത, എം. ഉഷ, ഇ. ശോഭന എന്നിവർ നേതൃത്വം നൽകി.
0 Comments