Ticker

6/recent/ticker-posts

വീട്ടുപരിസരത്ത് സംശയ സാഹചര്യത്തിൽ കണ്ട നാടോടി സ്ത്രീയെ കസ്റ്റഡിയിലെടുത്തു

കാഞ്ഞങ്ങാട് :വീട്ടുപരിസരത്ത് സംശയ സാഹചര്യത്തിൽ കണ്ട നാടോടി സ്ത്രീയെ പൊലീസ്
കസ്റ്റഡിയിലെടുത്തു. ബേക്കൽ പൊലീസ് സ്റ്റേഷന് സമീപത്തെ ഒരു വീട്ട് പരിസരത്ത് കണ്ട സ്ത്രീയെയാണ് കസ്റ്റഡിയിലെടുത്തത്. ഈ സമയം വീട്ടുമുറ്റത്ത് കുട്ടിയുണ്ടായിരുന്നു. വീട്ടുകാർക്ക് സംശയമുണ്ടായതോടെ ബേക്കൽ പൊലീസിനെ വിവരമറിയിച്ചു. ഉദുമ ക്ക് സമീപം നാട്ടുകാർ തടഞ്ഞുവെച്ച സ്ത്രീയെ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. വസ്ത്രം വിൽക്കാൻ വന്നതാണെന്നാണ് സ്ത്രീ പൊലീസിനോട് പറഞ്ഞത്. വർഷങ്ങളായി പടന്നക്കാട് ഭാഗത്ത് താമസമാണെന്നും പറഞ്ഞു. ഇവരുടെ  മേൽ വിലാസമുൾപ്പെടെ ശേഖരിച്ച് വിട്ടയച്ചു.
Reactions

Post a Comment

0 Comments