Ticker

6/recent/ticker-posts

മരുന്ന് വാങ്ങി വരികയായിരുന്ന സ്ത്രീയെ തള്ളിയിട്ട് സ്വർണാഭരണം കവർന്നു

കാസർകോട്:മരുന്ന് വാങ്ങി  വരികയായിരുന്ന സ്ത്രീയെ 
റോഡിലേക്ക്തള്ളിയിട്ട് സ്വർണാഭരണം കവർന്നു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ഒന്നേകാൽ പവൻ്റെ ആഭരണം തട്ടിയെടുത്തത്.
ഷേണിയിലെ കുഞ്ഞു നായിക്കിന്റെ ഭാര്യ സുലോചന 54യുടെ മാലയാണ്  പൊട്ടിച്ചെടുത്തത്. 
അസുഖത്തെ തുടര്‍ന്നു പെര്‍ളയിലെ പിഎച്ച് സിയില്‍ നിന്നു മരുന്നു വാങ്ങി വീട്ടിലേക്കു മടങ്ങുകയായിരുന്നു. അതിനിടയിലാണ് ബൈക്കിലെത്തിയ 
സംഘം സുലോചനയെ തള്ളിയിട്ടത്. അതിനു ശേഷം പിടിച്ചെഴുന്നേല്‍പ്പിക്കാനെന്ന
 വ്യാജേന വീട്ടമ്മ 
 ധരിച്ചിരുന്ന ആഭരണം പൊട്ടിച്ചെടുത്ത് സംഘം ബൈക്കില്‍ സ്ഥലം വിടുകയായിരുന്നു. ബദിയഡുക്ക പൊലീസ് അന്വേഷിക്കുന്നു.
Reactions

Post a Comment

0 Comments