മൽസ്യബന്ധനത്തിനിടെ തോണി മറിഞ്ഞ്
തൊഴിലാളി മരിച്ചു. മാവിലാകടപ്പുറം വെളുത്തപൊയ്യയിലെ കെ.പി.പി.മുകേഷ്(42)ആണ് മരിച്ചത്. ഓരിയിലുള്ള ചെമ്പന്റെ മാട് എന്ന സ്ഥലത്ത് മീൻ പിടിക്കുന്നതിനിടയിൽ ശക്തമായ മഴയിൽ തോണി മറിഞ്ഞ് വൈകുന്നേരം അഞ്ചുമണിയോടുകൂടി കാണാതാവുകയും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ രാത്രി എട്ടുമണിയോടെ കൂടി കണ്ടെത്തി . ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടതായി സ്ഥിരീകരിച്ചതിനെ തുടർന്ന് മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.
0 Comments