Ticker

6/recent/ticker-posts

യുവ എഞ്ചിനീയറെ കാണാതായി കാർ അലാമിപ്പള്ളിയിൽ ഉപേക്ഷിച്ച നിലയിൽ

കാഞ്ഞങ്ങാട് :യുവ എഞ്ചിനീയറെ കാണാതായി. അദ്ദേഹത്തിന്റെ കാർ അലാമിപ്പള്ളിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പനയാൽ അമ്പങ്ങാട്ടെ കുഞ്ഞിരാമൻ്റെ മകൻ കെ. വി. സജിത്തിനെ 35 യാണ് കാണാതായത്. 13 ന് രാവിലെ വീട്ടിൽ നിന്നും പോയതാണ്. സർക്കാർ കോൺട്രാക്ട് ജോലി ഏറ്റെടുത്ത് നടത്തുന്ന സജിത്ത് ജോലിക്കെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നുമിറങ്ങിയതെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. തിരിച്ചെത്താത്തതിനെ തുടർന്ന് പിതാവ് നൽകിയ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തു. ഇതിനിടയിലാണ് സജിത്തിൻ്റെ വാഗണർ കാർ അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻ്റിന് സമീപം ഇന്നലെ രാത്രി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ബംഗ്ളുരുവിലേക്ക് ഉൾപെടെയുള്ള ദീർഘദൂര ബസുകളിൽ ഉൾപെടെ തിരച്ചിൽ നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചില്ലെന്ന് പൊലീസ് ഉത്തരമലബാറിനോട് പറഞ്ഞു. മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബേക്കൽ പൊലീസിൽ 0467 2236224 നമ്പറിൽ അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു.
Reactions

Post a Comment

0 Comments