Ticker

6/recent/ticker-posts

രണ്ട് യുവതികളെയും മക്കളെയും കാണാതായി

പയ്യന്നൂർ : വിത്യസ്ത സംഭവങ്ങളിൽരണ്ട് യുവതികളെയും മക്കളെയും കാണാതായി.
വെള്ളൂർ ഏച്ചിലാംവയലിൽ സ്വദേശിനിയായ
40 കാരിയെയും 10 വയസുള്ള മകളേയും കാണാതായി.  ഇന്ന് പുലർച്ചെ രണ്ടു മണിയോടെ വീട്ടിലെ കിടപ്പുമുറിയിൽ യുവതിയേയും മകളേയും കണ്ടില്ല.  തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ വീടുവിട്ടതാണെന്ന് വ്യക്തമായി.
 ബന്ധുക്കൾ പയ്യന്നൂർ പോലീസിൽ പരാതി നൽകി. കേസെടുത്ത അന്വേഷണം തുടങ്ങി. കാവുങ്കൽ സ്വദേ
ശി നിയായ 34 കാരിയെയും നാല് വയസുള്ള മകനെയും കാണാതായി. ഇന്നലെ ഉച്ചക്ക് വീട്ടിൽ നിന്നും പോയ ശേഷം വിവരമില്ല. ബന്ധുക്കളുടെ പരാതിയിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments