Ticker

6/recent/ticker-posts

ഭർതൃവീട്ടിൽ പീഡനം യുവതി എലിവിഷം കഴിച്ച് ആശുപത്രിയിൽ

കാഞ്ഞങ്ങാട് :ഭർതൃവീട്ടിലെ  പീഡനത്തെ തുടർന്നെന്ന് പറയുന്നു
യുവതി എലിവിഷം കഴിച്ച് ആശുപത്രിയിൽ. വെള്ളരിക്കുണ്ട് സ്വദേശിനിയായ 36 കാരിയാണ് ആശുപത്രിയിലുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടപ്പാറ സ്വദേശിയായ ഭർത്താവിനെതിരെയും ഭർതൃമാതാവിൻ്റെ പേരിലും അമ്പലത്തറ പൊലീസ് കേസെടുത്തു. 2007ൽ ആയിരുന്നു വിവാഹം. ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നും ഇതേ തുടർന്ന് വിഷം കഴിച്ചെന്നാണ് പൊലീസിൽ പരാതി നൽകിയത്.
Reactions

Post a Comment

0 Comments