കാസർകോട്:കാറഡുക്കസൊസൈറ്റിയിൽ നടന്ന കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യ പ്രതിയടക്കം രണ്ട് പേർ പിടിയിലായി. കാറഡുക്ക
സൊസൈറ്റി സെക്രട്ടറി കർമ്മംതൊടി സ്വദേശി കെ. രതീശൻ, റിയൽ എസ്റ്റേറ്റ് പങ്കാളി കണ്ണൂർ സ്വദേശി മഞ്ഞക്കണ്ടി ജബ്ബാർ എന്നിവരാണ് പിടിയിലായത്.
തമിഴ്നാട്ടിലെ നാമക്കല്ലിൽ നിന്നാണ് ഇരുവരും പിടിയിലായത്. ഇന്ന് ഉച്ചയോടെയാണ് പിടിയിലായത്. കേസിൽ ഏതാനും പേർ നേരത്തെ അറസ്റ്റിലായിരുന്നു. ആഴ്ചകളായി പ്രതികൾക്ക് വേണ്ടി പൊലീസ് വ്യാക അന്വേഷണത്തിലായിരുന്നു.
0 Comments