Ticker

6/recent/ticker-posts

രാവണീശ്വരത്ത് യുവാവിനെ അജ്ഞാതൻ വഴിയിൽ തടഞ്ഞ് ആക്രമിച്ചു

കാഞ്ഞങ്ങാട് : യുവാവിനെ അജ്ഞാതൻ വഴിയിൽ തടഞ്ഞു നിർത്തി ആക്രമിച്ചു. രാവണീശ്വരം പുല്ലാഞ്ഞിക്കുഴിയിലെ ഭാസ്ക്കരന് 46 നേരെയാണ് ആക്രമണം . പരിചയമില്ലാത്ത ഒരാൾ ആക്രമിച്ചതായാണ് പരാതി.
 പുല്ലാഞ്ഞിക്കുഴിയിൽ വെച്ച് ഭർത്താവിനെ ആരോ തടഞ്ഞ് നിർത്തി അടിച്ച് പരിക്കേൽപ്പിച്ചെന്ന ഭാര്യ എം.എസ്. ബ്രീജ നൽകിയ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Reactions

Post a Comment

0 Comments