Ticker

6/recent/ticker-posts

കൊവ്വൽ പള്ളിയിൽ മുഖം മൂടി ആക്രമണം രണ്ട് കാറുകൾ അടിച്ച് തകർത്തു

കാഞ്ഞങ്ങാട് : കൊവ്വൽ പള്ളിയിൽ
മുഖം മൂടി ആക്രമണം രണ്ടംഗമുഖം മൂടി
സംഘം ഇന്ന്പുലർച്ചെ വീട്ടുമുറ്റത്തേക്ക് അതി ക്രമിച്ച് കയറി വീട്ടുകാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന രണ്ട്കാറുകൾ അടിച്ചു തകർത്തു.  ബൈത്തുൽ നൂറ് മൻസിലിൽ അബ്ദുൾ മുവാസിത്തിൻ്റെ കാറുകളാണ് തകർത്തത്. ഫോർച്ചുണർ കാറും മറ്റൊരു കാറുമാണ് അടിച്ച് തകർത്തത്.
 അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ട്. പുലർച്ചെ 2.20ന് മരവടിയുമായാണ് മുഖം മൂടി സംഘം വീട്ടിലെത്തിയത്. വടകര മുക്ക് സ്വദേശിയെ സംശയിക്കുന്നുവെന്ന പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി. സി. ടി. വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് വരികയാണ്.
Reactions

Post a Comment

0 Comments