Ticker

6/recent/ticker-posts

പോക്കറ്റിൽ നിന്നും മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു

കാഞ്ഞങ്ങാട് : കള്ളാറില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം. കളളാര്‍ സ്വദേശി പ്രജില്‍ മാത്യുവിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. പാന്റിന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന ഫോണ്‍ ചൂടാവുകയും പുക ഉയരുകയും തുടര്‍ന്ന് പൊട്ടിത്തെറിക്കുകയുമായിരുന്നു.
 കള്ളാറിലെ ക്രൗണ്‍ സ്‌പോര്‍ട്‌സ് ആന്റ് സൈക്കിള്‍സ് എന്ന സ്ഥാപനം നടത്തുന്ന പ്രജില്‍ മാത്യുവിൻ്റെ ഫോണാണ് കടക്കുള്ളിൽ വെച്ച്
 പൊട്ടിത്തെറിച്ചത്. രാവിലെ 10.30 ഓട് കൂടിയായിരുന്നു സംഭവം. പ്രജില്‍ മാത്യവിന്റെ പാന്റിന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന ഫോണ്‍ പെട്ടെന്ന് ചൂടാവുകയും പുക ഉയരുകയും ചെയ്യുകയായിരുന്നു. പെട്ടെന്ന് തന്നെ ഫോണ്‍ പോക്കറ്റില്‍ നിന്നുമെടുത്ത് വലിച്ചെറിഞ്ഞു. അപകടത്തില്‍ പ്രജില്‍ മാത്യവിന്റെ തുടയിലും കൈക്കും പരിക്കേറ്റിട്ടുണ്ട്. 3 വര്‍ഷം ആയി ഉപയോഗിക്കുന്ന ഫോണ്‍ ആണ്
പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ഉപഭോക്ത തര്‍ക്ക പരിഹാര കോടതിയെ സമീപിക്കുമെന്നും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും പ്രജില്‍ മാത്യു പറഞ്ഞു..
Reactions

Post a Comment

0 Comments