Ticker

6/recent/ticker-posts

പൊട്ടി പൊളിഞ്ഞ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ച് യാത്രക്കാർ, അപകടത്തിൽ കുട്ടിക്ക് ഉൾപ്പെടെ പരിക്ക്

ചിറ്റാരിക്കാൻ :കാല വർഷമെത്തിയിട്ടും നന്നാക്കാതെപൊട്ടി പൊളിഞ്ഞ് കിടക്കുന്ന റോഡിൽ വാഴ നട്ട് പ്രതിഷേധിച്ച് യാത്രക്കാർ. പൊട്ടിപ്പൊളിഞ്ഞ
റോഡിൽ അപകടം പതിവായി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ രണ്ട് അപകടങ്ങളിൽ കുട്ടിക്കും യുവതിക്കും പരിക്കേറ്റു.വെസ്റ്റ് എളേരി പഞ്ചായത്ത് 11ാം വാർഡിലെ നർക്കിലക്കാട് കുറത്തിമട റോഡ് ആണ് തകർന്ന് തരിപ്പണമായി കിടക്കുന്നത്. ബന്ധപെട്ട വർകണ്ണ് തുറക്കാതെ വന്ന
തോടെയാണ്
 വാഴനട്ട് പ്രതിഷേധിച്ചത്. റോഡ് അറ്റകുറ്റപണിക്ക് തുക
അനുവദിച്ചിട്ടുണ്ടെങ്കിലും മഴ കനത്തിട്ടും
 കരാറുകാരൻ
  റോഡ് പണി ആരംഭിക്കുന്നി
ല്ലെന്ന് നാട്ടുകാർ പറഞ്ഞു. കുറത്തി
 മടയിലേക്കുള്ള വാഹനഗതാഗതം തടസപെട്ട് കിടക്കുന്നു. ആശുപത്രിയിലേക്കും സ്കൂളുകളിലേക്കു മുള്ളനാട്ടുകാരുടെ ഏക ആശ്രയമാണ് ഈ റോഡ്.
Reactions

Post a Comment

0 Comments