Ticker

6/recent/ticker-posts

ബേക്കൽ കോട്ടയിൽ കാറിലെത്തിയ കമിതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയ മൂന്നംഗ സംഘം അറസ്റ്റിൽ

കാഞ്ഞങ്ങാട് :ബേക്കൽ കോട്ടയിൽ കാറിലെത്തിയ കമിതാക്കളെ ഭീഷണിപ്പെടുത്തി പണവും ചെയിനുംതട്ടിയെടുത്ത മൂന്നംഗ സംഘം അറസ്റ്റിൽ. പള്ളിക്കരയിലെ
അബ്ദുൾവാഹിദ് 30 ബേക്കൽ ഹദ്ദാദ് നഗറിലെ അഹമ്മദ് കബീർ 31മൊവ്വൽ കോളനിയിലെ ശ്രീജിത്ത് 23 എന്നിവരാണ് അറസ്റ്റിലായത്. കേസിൽ സാദിഖ് എന്ന പ്രതി ഒളിവിലാണെന്ന് പൊലീസ് ഉത്തരമലബാറിനോട് പറഞ്ഞു.
ഇന്നലെ വൈകുന്നേരം അഞ്ചരയോടെ കോട്ടയിലെ പാർക്കിങ്ങ് സ്ഥലത്തുവച്ചാണ് സംഭവം.കാറഡുക്ക നാരമ്പാടി  സ്വദേശിയായ 19കാരനും സുഹൃത്തായ 19 കാരിയുമാണ് കവർച്ചയ്ക്കിരയായത്. യുവാവിനെ കാറിൽ നിന്നും വലിച്ചിറക്കി 2000 രൂപ വില വരുന്ന അലൂമിനിയം
 കൈ ചെയിൻ തട്ടിയെടുക്കുകയായിരുന്നു.യുവതിയുടെ ബാഗിലുണ്ടായിരുന്ന 5000 രൂപയും കവർന്നു. പ്രതികളെ ബേക്കൽ ഇൻസ്
പെക്ടർ അരുൺ ഷ
 എസ്ഐ വി.കെ. മനീഷും സംഘവുമാണ് അറസ്റ്റ് ചെയ്തത്.ബേക്കൽ കോട്ടയിൽ എത്തിയ ഇരുവരെയും സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു.പിന്നാലെയാണ് കാറിൽ നിന്ന് വലിച്ചിറക്കി കവർച്ച നടത്തിയത്.ബൈക്കുകളിലാണ് സംഘമെത്തിയത്.കവർച്ചയ്ക്കിരയായ  യുവാവ് സംഘത്തിലെ ഒരാളുടെ ബൈക്ക് നമ്പർ ശേഖരിച്ച് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ബക്രീദ് തിരക്കായതിനാൽ   കോട്ടയിലും പരിസരത്തും കൂടുതൽ പോലീസ് ഉണ്ടായിരുന്നു.ബൈക്ക് നമ്പർ ലഭിച്ചഎസ് ഐ മനീഷും സംഘവും   വ്യാപകമായി നടത്തിയ   അന്വേഷണത്തെ തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ പ്രതികളിൽ രണ്ടുപേർക്ക് മറ്റു ചില കേസുകളുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.
Reactions

Post a Comment

0 Comments