കാഞ്ഞങ്ങാട്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചീമേനി കനിയാംന്തോലിലെ നിധിൻ ദാസ് 35 ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചയായ ചികിൽസയിലായിരുന്നു. ജൂൺ ഒന്നിന് കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാത്രിയോടെയാണ് മരണം.
എറണാകുളത്ത് കൺസ്ട്രക്ഷൻ മേഖലയിൽ സൂപ്പർവൈസറായി ജോലി ചെയ് വരികയായിരുന്നു. വി. കെ. മോഹൻദാസിന്റെയും ലിസിയുടെയും മകനാണ്. ഭാര്യ: ചിത്ര, മകൾ: തീർത്ഥ്യ. സഹോദരി. ധന്യാദാസ്.
0 Comments