പാറപ്പള്ളി.അറിവിൻ്റെ ആദ്യാക്ഷരം തേടി വിദ്യാലയങ്ങളിലേക്ക് പ്രവേശിക്കുന്ന വാർഡിലെ മുഴുവൻ ഒന്നാം ക്ലാസ്സുകാർക്കും ബാഗ്ഗും സ്ളേറ്റും നൽകി കോടോംബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ്.വാർഡ് മെമ്പറും വൈ. പ്രസിഡൻ്റുമായ പി.ദാമോദരൻ കുട്ടികൾക്ക് വിതരണം ചെയ്തു.വാർഡ് കൺവീനർ സി.ജയകുമാർ, കുര്യൻ തോമസ്, ധന്യരാജീവൻ, പി.കെ.രാമകൃഷ്ണൻ, എന്നിവരും പങ്കെടുത്തു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും വീടുകളിൽ പോയി ഉപഹാരങ്ങൾ നൽകി അഭിനന്ദിച്ച് മാതൃകാപരമായ പ്രവർത്തനങ്ങളാണ് വാർഡ് നേതൃത്വത്തിൽ നടന്നുവരുന്നത്.
0 Comments