കുറ്റിക്കോൽ: ആഹ്ലാദ പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകർ വീട്ടുമുറ്റത്തേക്ക് പടക്കം കത്തിച്ച് എറിഞ്ഞതായി പരാതി.കഴിഞ്ഞദിവസം കുറ്റിക്കോൽ പുളുവഞ്ചിയിലാണ് സംഭവം. പുളുവഞ്ചി പ്ലക്കാട് ഹൗസിൽ പി. എസ് റെജി 51) യുടെ വീട്ടുമുറ്റത്തേക്കാണ് പടക്ക മെറിഞ്ഞത്.കോൺഗ്രസ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം പുളുവഞ്ചി റേഷൻ കടയുടെ ഭാഗത്തേക്ക് പോകുന്ന സമയത്ത്റോഡിൽ വച്ച് പടക്കം പൊട്ടിക്കുകയും ഒരു പടക്കം വീട്ടുമുറ്റത്തേക്ക് എറിയുകയുമാ യിരുന്നുവെന്നാണ് പരാതി.സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകരായ മൂന്ന് പേർ
ക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു.
0 Comments