കാഞ്ഞങ്ങാട് :
കണ്ണൂരിൽ നിന്നും തട്ടിക്കൊണ്ട്വന്ന യുവാവുമായി കാർ മലയോര മേഖലയിൽ കറങ്ങുന്നു. ഇവരെ കണ്ടെത്താൻപരക്കം പാഞ്ഞ് പൊലീസ്. ചക്കരക്കല്ലിൽ നിന്നും തട്ടിക്കൊണ്ട് വന്നു എന്ന് പറയുന്ന സംഘം സഞ്ചരിച്ച കാറാണ് കാഞ്ഞങ്ങാടിൻ്റെ മലയോര ഭാഗത്ത് കറങ്ങുന്നത്. ഇന്ന് ഉച്ച മുതൽ ഇവരുടെ ടവർ ലൊക്കേഷൻ മാറി മാറി കാണിക്കുന്നത് പൊലീസിനെ കുഴക്കുന്നുണ്ട്. രാജപുരം, വെള്ളരിക്കുണ്ട് പൊലീസുമാണ് അന്വേഷണത്തിലുള്ളത്. ചാമുണ്ഡിക്കുന്ന്, ചുള്ളി, വെള്ളരിക്കുണ്ട് ഭാഗങ്ങളിൽ ടവർ ലൊക്കേഷൻ ലഭിച്ചിരുന്നു. ഈ ഭാഗങ്ങളിൽ പൊലീസ് എത്തിയെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ വെള്ളരിക്കുണ്ടിലാണ് ടവർ ലൊക്കേഷൻ'. വാഹന ഇടപാടുമായി ബന്ധപ്പെട്ടതാണ് കാരണമെന്നാണ് വിവരം. സംഘത്തിൽ പാണത്തൂർ സ്വദേശിയുണ്ടെന്നും പറയപ്പെടുന്നു. ഗ്രേ കളർ ബൊലാന വാഹനത്തിനായി പൊലീസ് അന്വേഷണം തുടരുകയാണ്.
0 Comments