കാഞ്ഞങ്ങാട് : ഭിക്ഷാടകരിലും ഹൈടെക് യുഗം.കാഞ്ഞങ്ങാട് നഗരത്തിൽ ഭിക്ഷാടനം നടത്തുന്ന അംഗപരിമിതനാണ് ഭിക്ഷയെടുക്കാൻ ഹൈടെക് മാർഗവും സ്വീകരിച്ചത്. ഭിക്ഷാടന പാത്രമായ ബക്കറ്റിൽ ക്യൂ ആർ കോഡ് സ്ഥാപിച്ചാണ് ഇ
പ്പോഴത്തെ ഭിക്ഷാടനം ' ബക്കറ്റിൻ്റെ പുറത്ത് ഒട്ടിച്ച് വെച്ചിട്ടുള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് മൊബൈൽ ഫോൺ വഴിയാചക ൻ്റെ ബാങ്ക് അകൗണ്ടിലേക്ക് പണം നൽകാം. ഭൂരിഭാഗം ആളുകളും ഗൂഗിൾ പേ പോലുള്ള ആപ്പുകൾ വഴിയാണിപ്പോൾ ഡിജിറ്റൽ ഇടപാട് നടത്തുന്നത്. നഗരത്തിലെത്തുന്ന വരുടെ കൈവശം പണമായി ഇല്ലാത്തതും പണമുണ്ടെങ്കിൽ തന്നെ ചില്ലറയില്ലാത്തതുംഭിക്ഷാടകർക്ക് തിരിച്ചടിയായി. ഇത് പരിഹരിക്കാനാണ് ഭിക്ഷാടകനും ഡിജിറ്റലായത്. നഗരത്തെ നഗരസഭ ഭിക്ഷാടനമുക്തന ഗരമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും യാചകർക്ക് കുറവൊന്നുമില്ല.
0 Comments