ലിജിനക്കെതിരെ ചിറ്റാരിക്കൽ പൊലീസാണ് കേസെടുത്തത്.ഭർത്താവ് രതീഷിന്റെ അമ്മ മൗക്കോട് പിലാങ്കുവിൽ കമലാക്ഷിയുടെ പരാതിയാണ് കേസ്. മകന് ഭക്ഷണവുമായി എത്തിയപ്പോഴാണ് മർദ്ദിച്ചതെന്നാണ് പരാതി.ലിജിനയും ഭർത്താവും സ്വര ചേർച്ചയിലില്ല. വിവാഹമോചനത്തിന് കേസ് നൽകിയിരിക്കുകയാണ്. സൈനികനായ രതീഷ് വീട്ടിലെത്തിയതാരുന്നു. ലിജിനെയും ഈ വീട്ടിൽ തന്നെയാണ് താമസം.രതീഷിന് ഭക്ഷണവുമായെത്തിയതായിരുന്നു കമലാക്ഷി. ഈ സമയത്താണ് ലിജിന കമലാക്ഷിയെ തടഞ്ഞിട്ട് നിലം വൃത്തിയാക്കാനുപയോഗിക്കുന്ന വടികൊണ്ട് മുഖത്തടിച്ചതെന്നാണ് പരാതി.അടിയുടെ ആഘാതത്താൽ മറിഞ്ഞു വീഴുകയും ചെയ്തു. തുടർന്ന്നടുവിന് ചതവ് പറ്റിയതായും പരാതിയിലുണ്ട്. ഭീമനടി ഓട്ടപ്പടവിൽ വച്ചാണ് സംഭവം.
0 Comments