Ticker

6/recent/ticker-posts

രാജ്മോഹൻ ഉണ്ണിത്താൻ എം.പി യുടെ വീട്ടിലേക്ക് ഡി.വൈ എഫ് .ഐ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു ബാരിക്കേഡ് മറിച്ചിടാൻ ശ്രമം

കാഞ്ഞങ്ങാട് : രാജ് മോഹൻ ഉണ്ണിത്താൻ എം പി യുടെ മാതോത്തെ വീട്ടിലേക്ക് ഡി.വൈ.എഫ് എ പ്രവർത്തകൾ ഇന്ന് രാവിലെ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. കൊവ്വൽ പള്ളിയിൽ നിന്നും ആരംഭിച്ച മാർച്ചിൽ നൂറിലേറെ പ്രവർത്തകർ  പങ്കെടുത്തു.
എം.പി യുടെ വീടിന് സമീപം
റോഡിൽ പ്രവർത്തകരെ ബാരി
ക്കേഡ് വെച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമമുണ്ടായി. മറ്റ് അനിഷ്ട സംഭവങ്ങളില്ല.
സ്വന്തം പാർടിക്കാരിൽ നിന്നുതന്നെ അഴിമതി ആരോപണം നേരിട്ട രാജ്‌മോഹൻ  ഉണ്ണിത്താനെതിരെ സമഗ്രമായ വിജിലൻസ്‌ അന്വേഷണം വേണമെന്ന ആവശ്യവുമായാണ് ഡിവൈഎഫ്‌ഐ   എംപിയുടെ കാഞ്ഞങ്ങാട്‌ മാതോത്തെ വസതിയിലേക്ക്‌  മാർച്ച്‌ നടത്തിയത്. 
ഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ചതിൽ ലക്ഷങ്ങൾ കൈപ്പറ്റിയെന്നാണ് സന്തസഹചാരി ബാലകൃഷ്‌ണൻ പെരിയ ഉന്നയിച്ച ആരോപണ
മെന്ന് ഡി.വൈ. എഫ്. ഐ നേതാക്കൾ പറഞ്ഞു.
എംപി ഫണ്ടിൽ മുഖ്യപങ്കും ഹൈമാസ്റ്റ് വിളക്കിനായാണ് ഉപയോഗിച്ചത്. ഇക്കാര്യം ഏറെ അഭിമാനപൂർവം തെരഞ്ഞെടുപ്പ് കാലത്ത് ഉണ്ണിത്താൻ പറഞ്ഞതുമാണ്. എന്നാൽ ഒരു ലൈറ്റിൽ ഒരു ലക്ഷം രൂപ ഉണ്ണിത്താൻ കൈപ്പറ്റി എന്നാണ് ഉയർന്ന ആക്ഷേപമെന്ന് നേതാക്കൾ പറഞ്ഞു. മൊത്തം 236 ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിച്ചു എന്നും പറയുന്നു. അങ്ങനെ വന്നാൽ 2.36 കോടിയുടെ അഴിമതി നടന്നുവെന്നാണ് പറയുന്നത്‌. ഇത്രവലിയ ആക്ഷേപം ഉയർന്നിട്ടും പ്രതികരിക്കാൻ എംപി തയ്യാറായിട്ടില്ല. തെളിവുകൾ തന്റെ കൈവശമുണ്ടെന്ന്‌ ബാലകൃഷ്‌ണൻ മാധ്യമങ്ങളോട്‌ പരസ്യമായി പറഞ്ഞതുമാണ്‌. 
പൊതുപ്രവർത്തകന്‌ മേൽ ഇത്തരമൊരു ആരോപണം ജില്ലയിൽ ആദ്യമാണ്‌.  ഇതോടൊപ്പം പലരിൽ നിന്നും ഭീഷണിപ്പെടുത്തിയും എം പി പണം വാങ്ങിയെന്ന ഗുരുതര ആരോപണവും ബാലകൃഷ്ണൻ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പൊതുപ്രവർത്തക അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടക്കണം എന്നാവശ്യപ്പെട്ടാണ്‌ മാർച്ചും ധർണയും നടത്തിയത്. ജില്ലാ പ്രസിഡന്റ്‌ ഷാലു മാത്യവും സെക്രട്ടറി രജീഷ്‌ വെള്ളാട്ട് ഉൾപ്പെടെ നേതൃത്വം നൽകി.
Reactions

Post a Comment

0 Comments