Ticker

6/recent/ticker-posts

യുവാവിന് നേരെ പടക്കമെറിഞ്ഞ മൂന്ന് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :യുവാവിന് നേരെ പടക്കമെറിഞ്ഞെന്ന പരാതിയിൽ മൂന്ന് പേർക്കെതിരെ കേസ്. പൂച്ചക്കാട്
കീക്കാനംകെ.വി. ശരത്തിൻ്റെ 31 പരാതിയിലാണ് ബേക്കൽ പൊലീസ് മൂന്ന് പേർക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രി കിഴക്കെ കരയിലാണ് സംഭവം. സുഹൃത്തിൻ്റെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് മടങ്ങവെ സംഘം തടഞ്ഞു നിർത്തി പൊട്ടിച്ചു കൊണ്ടിരുന്ന പടക്കം എറിഞ്ഞെന്നാണ് പരാതി. സ്പാനർ കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചതായും പരാതിയുണ്ട്. രാഷ്ട്രീയ വിരോധമാണ് കാരണമെന്ന് പറയുന്നു.
Reactions

Post a Comment

0 Comments