Ticker

6/recent/ticker-posts

കല്യോട്ട് വിവാഹ സൽക്കാര വിവാദത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ നാളെ നടപടി പ്രഖ്യാപിക്കും

കാഞ്ഞങ്ങാട്: കല്യാേട്ട് കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കൾക്കെതിരെ നാളെ നടപടി വന്നേക്കും. . കെ.പി.സി.സി നിയോഗിച്ച അന്വേഷണ കമ്മീഷൻ അംഗങ്ങൾ നൽകിയ റിപ്പോർട്ടിൽ  നടപടി വേണമെന്ന് ആവശ്യപ്പെട്ടതായാണ് സൂചന. 13-ാംപ്രതിയുടെ മകൻ്റെവിവാഹ സൽക്കാരത്തിൽ പങ്കെടുത്തതാണ് നടപടിക്ക് ആധാരം.  കെ.പി.സി.സി സെക്രട്ടറി സി. ബാലകൃഷ്ണൻ പെരിയ, ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ രാജൻ പെരിയ, മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് പ്രമോദ് പെരിയ, പെരിയ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ടി. രാമകൃഷ്ണൻ എന്നിവർക്കെതിരെയാണ് നടപടി വരുന്നത്. നാളെ കെ.പി.സി.സി യോഗം ചേരുന്നുണ്ട്. ഇതിൽ പ്രമോദിനെതിരെ മാത്രമാണ് പ്രഥമിക നടപടിയെടു
ത്തത്. 'കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.എം.നിയാസ്‌ എന്നിവരായിരുന്നു കെ.പി.സി.സി നിയോഗിച്ച അന്വേഷണ കമ്മീഷൻ അംഗങ്ങൾ. കഴിഞ്ഞ മാസം 29നാണ് കമ്മിറ്റി കാസർകോട്ട് സിറ്റിങ്ങ് നടത്തിയത്. അതേസമയം നടപടി യെടുക്കുന്നതിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് രാജമോഹൻ ഉണ്ണിത്താനുമു ള്ളതെന്നാണ് വിവരം. ഇതും ശക്തമായ നടപടിക്ക് സാധ്യതയേറി. വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ രാജ് മോഹൻ ഉണ്ണിത്താൻ ശക്തമായ നിലപാടെടുത്തിരുന്നു. ഇതിനെതിരെ ബാലകൃഷ്ണൻ പെരിയ ഫെയ്സ്ബുക്കിലൂടെ  പ്രതികരിച്ചെങ്കിലും വിവാദമായതോടെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു.സംഭവം പാർട്ടിക്കകത്ത് വലിയ വിവാദമുണ്ടാക്കിയതോടെയാണ് കെ.പി.സി.സി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. നടപടി കടുത്തതാകു
മോ എന്നാണ് ഉറ്റുനോക്കുന്നത്.
Reactions

Post a Comment

0 Comments