കാഞ്ഞങ്ങാട്:കേരള പൊലീസിന് അഭിമാനമായിഹോസ്ദുർഗ് പൊലീസ്ഇൻസ്പെക്ടർ എം പി ആസാദ്. കാഞ്ഞങ്ങാടിനെ നടുക്കിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിപ്പ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ കാട്ടിയ വേഗത കുറ്റപത്രം തയ്യാറാക്കി സമർപ്പിക്കുന്നതിലും കാട്ടിയ ഇൻസ്പെക്ടർ ആസാദ് ആണ് അഭിമാനമായത്. ഒരു മാസവും9 ദിവസം കൊണ്ടാണ് പഴുതുകൾ അടച്ചുകൊണ്ടുള്ള കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചത്.പ്രതിയായ സലീമിന് എത്രയും വേഗം കടുത്ത ശിക്ഷ വാങ്ങി കൊടുക്കണമെന്ന നിശ്ചയദാർഢ്യവും ഈ ഉദ്യോഗസ്ഥന്റെ സേവനത്തിന് പിന്നിലുണ്ട്.നേരത്തെയും ഇതേ രീതിയിൽ അതി വേഗതയിൽ കുറ്റപത്രം തയ്യാറാക്കി എം.പി ആസാദ് മാതൃക കാട്ടിയിരുന്നു പാനൂർ വള്ള്യായിയിലെ വിഷ്ണു പ്രിയയുടെ കൊലപാതക കേസിൽ 35 ദിവസം കൊണ്ടാണ് അവിടെ ഇൻസ്പെക്ടർ ആയിരുന്ന സമയത്ത് കുറ്റപത്രം നൽകിയത്.ആ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചിട്ടുണ്ട്.ലോകസഭാ തിരഞ്ഞെടുപ്പ് കാലത്തെ സ്ഥലം മാറ്റത്തിന്റെ ഭാഗമായാണ് എം പി . ആസാദ് ഇൻസ്പെക്ടറായി എത്തിയത്.ചുരുങ്ങിയ കാലം കൊണ്ടാണ് പ്രമാദമായ കേസിന് തുമ്പുണ്ടാക്കിയത്. സ്ഥലംമാറ്റം ലഭിച്ച് തിരികെ പോകാനിരിക്കെയാണ് കേസിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. ഈ കാലയളവിലെ സേവനത്തിനിടെ കാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്നു. സ്കൂൾ പരിസരത്തു നിന്നും സൈക്കിളിൽ കാണാതായ വിദ്യാർത്ഥിയുടെ സങ്കടം കണ്ട് പുത്തൻ സൈക്കിൾ വാങ്ങിക്കൊടുത്ത് ചേർത്തു പിടിക്കാനും ഈ ഉദ്യോഗസ്ഥന് സാധിച്ചു. കാസർകോട് ജില്ലയിലെ ജനങ്ങളെയാകെ ഭീതിയിലാക്കിയ മാലക്കള്ളനെ പിടിച്ച് തുറുങ്കിലടക്കാനും അദ്ദേഹത്തിന് ദിവസത്തിനുള്ളിൽ സാധിച്ചു. ഒമ്പത് വീട്ടമ്മമാരുടെ മാല കൾ പൊട്ടിച്ച പ്രതിയെയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. ഇത് വലിയ നേട്ടമായി. പയ്യന്നൂരിൽ സി.ഐ ആയിരിക്കെ അന്വേഷിച്ച പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി കർണാടകയിൽ വെച്ച് പീഡിപ്പിച്ച പോക്സോ കേസിലെപ്രതിയെ ഇന്നലെ കോടതി 9 വർഷം തടവിനും അറുപതിനായിരം രൂപ പിഴയടക്കാൻ ശിക്ഷിച്ചതും അന്വേഷണത്തിലെ മികവായി . അദ്ദേഹം കാഞ്ഞങ്ങാട് വിടുമ്പോൾ കീഴ് ഉദ്യോഗസ്ഥരായ സഹപ്രവർത്തകർക്കും നല്ലത് മാത്രമെ പറയാനുള്ളൂ.
1 Comments
Proud dear Asad
ReplyDelete