Ticker

6/recent/ticker-posts

ഉള്ളാളിൽ വീടിന് മുകളിലേക്ക് മതിൽ തകർന്ന് വീണ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

മംഗ്ളുരു : കനത്ത മഴയിൽ ഉള്ളാളിൽ വീട് തകർന്നു  ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. ഉള്ളാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ  മുന്നൂർ വില്ലേജിലെ മദനി നഗറില് ഇന്ന് പുലർച്ചേയാണ് അപകടം. റിഹാന മൻസിൽ ഹൗസിൽ യാസിർ (45), ഭാര്യ മറിയാമ്മ (40), മക്കളായ റിയാന, റിഫ എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തുള്ള അബൂബക്കറിന്റെ പറമ്പിലെ  മതിൽ തകർന്ന് വീടിന് മുകളിൽ വീഴുകയായിരുന്നു.  മരവും കടപുഴകി വീടിന് മുകളിൽ വീണിരുന്നു. മൂന്നുമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് നാലുപേരുടെയും മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും പുറത്തെടുത്തത്. അഗ്നി ശമനസേനയും നാട്ടുകാരും ചേർന്നാണ്  രക്ഷാപ്രവർത്തനത്തനം നടത്തിയത്. മൂത്ത മകൾ റഷീന  കഴിഞ്ഞ ദിവസമാണ്  
 ഭർത്താവിന്റെ  സ്വദേശമായ കേരളത്തിലേക്ക് മടങ്ങിയത്. 
സംഭവമറിഞ്ഞ് റവന്യൂ  ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments