Ticker

6/recent/ticker-posts

ചീമേനിയിൽ കപ്പണയിലെ വെള്ളക്കെട്ടിൽ ഇരട്ട സഹോദരങ്ങളായ അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

കാഞ്ഞങ്ങാട് :ചീമേനിയിൽ കപ്പണയിലെ വെള്ളക്കെട്ടിൽ ഇരട്ട സഹോദരങ്ങളായ അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.
കനിയന്തോലിലെ 
രാധാകൃഷ്ണൻ - പുഷ്പ ദമ്പതികളുടെ മക്കളായ സുദേവ്, ശ്രീദേവ് 10 ആണ് മരിച്ചത്.
വീടിനടുത്തുള്ള കൽപ്പണയിലെ വെള്ളക്കെട്ടിൽ മുങ്ങി മരിക്കുകയായിരുന്നു 
ചീമേനി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളാണ്. ഇന്ന് വൈകീട്ടാണ് നാടിനെ നടുക്കിയ അപകടം. കുട്ടികളെ കാണാത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 
വീട്ടിനടുത്തുള്ള ഉപേക്ഷിച്ച കൽപ്പണയിലെ വെള്ളത്തിൽ  മുങ്ങി മരിക്കുകയായിരുന്നു. 
വീട്ടിൽ നിന്ന് സൈക്കിളിൽ കളിക്കാൻ പോയ കുട്ടികളെ സമയമേറെ വൈകിയിട്ടും കാണാത്തതിനെ തുടർന്ന്  വീട്ടുകാർ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ തെരച്ചിലിൽ കൽപ്പണയിലേക്കിറങ്ങി പോകുന്ന റോഡിൽ കുട്ടികളുടെ സൈക്കിൾ കണ്ടെത്തി. വെള്ളക്കെട്ടിനടുത്തുള്ള ചെളിയിൽ കുട്ടികളുടെ കാൽപാടുകൾ കണ്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിൽ വെള്ളക്കെട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.  ആദ്യം ചീമേനിയിലെ സ്വകാര്യ
ആശുപത്രിയിലെത്തിച്ച ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Reactions

Post a Comment

0 Comments