കുറ്റിക്കോൽ: മണ്ണുമാന്ത്രി യന്ത്രത്തിനടിയിൽപ്പെട്ട് യുവാവ് മരിച്ചു. ബന്തടുക്കയിൽ ഇന്ന് രാവിലെയാണ് അപകടം.മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് മിനി ചന്ദ്രന്റെ മകൻ പ്രീതം ലാൽ ചന്ദ് 22 ആണ് മരിച്ചത്.പടുപ്പിലുള്ള മുത്തശ്ശിയുടെ വീട്ടുപറമ്പിൽ ആണ് അപകടം അപകടം.ഇവിടെ നിർത്തിയിട്ടിരുന്ന ഹിറ്റാച്ചി വാഹനം കഴുകുന്നതിനിടെ മറിഞ്ഞു വീഴുകയായിരുന്നു.വാഹനത്തനടിയിൽ പെട്ട പ്രീതംലാൽ ചന്ദിന്റെ കഴുത്തിന് ഹിറ്റാച്ചിയുടെ ഭാഗങ്ങൾ തട്ടുകയായിരുന്നു.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
0 Comments