കാഞ്ഞങ്ങാട് അമേരിക്കയിൽ വിസ വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് അഞ്ചര ലക്ഷത്തോളം രൂപയും മാരുതി കാറും ബൈക്കും തട്ടിയെടുത്തതായി പരാതി. വെള്ളരിക്കുണ്ട് പ്ലാച്ചിക്കരയിലെ ജോബിഷ് ജോസഫ് 32 ആണ് തട്ടിപ്പിനിരയായത്. ജോബിഷിന്റെ പരാതിയിൽ പാണത്തൂരിലെ സലാമോന്‍ കെ ജോസഫ്, എടനാട് സൂരമ്പയലിൽ അബൂബക്കർ, കോഴിക്കോട്ടെ എൻ എം അബ്ദുൽഹമീദ്, മറ്റ് രണ്ടുപേർ എന്നിവർക്കെതിരെ രാജപുരം പൊലീസ് കേസെടുത്തു. സലോമോൻ കെ ജോസഫാണ് വിസ വാഗ്ദാനം നൽകി 11,30000 വാങ്ങിയതെന്ന് പരാതിയിൽ പറഞ്ഞു. പിന്നീട് ജ്യോതിഷിന്റെ മാരുതി കാറും ബൈക്കും വാങ്ങി. കാലാവധി കഴിഞ്ഞിട്ടും വിസ നൽകാത്തതിനെ തുടർന്ന് പണം തിരികെ ആവശ്യപ്പെട്ടപ്പോൾ രണ്ടുതവണയായി ആറ് ലക്ഷം രൂപ നൽകിയെങ്കിലും ബാക്കി പണവും കാറും, ബൈക്കും ഇനിയും തിരിച്ചു നൽകിയില്ലെന്നും പരാതിയിൽ പറഞ്ഞു.
0 Comments