കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റ്ൻ്റിന് സമീപംസ്കൂട്ടിയിൽ നിന്നും തെറിച്ചു വീണ യുവാവിന്റെ ദേഹത്ത് കൂടി കാർ കയറിയിറങ്ങി. വെളളിക്കോത്ത് സ്വദേശി കെ. അഫ്സലിനാണ് 20സാരമായി പരിക്കേറ്റത്. കഴിഞ്ഞ ദിവസം സന്ധ്യക്കാണ് അപകടം. ഷാലിമാർ ഹോട്ടലിന് സമീപമുള്ള ക്രോസ് റോഡിൽ കൂടി സ്കൂട്ടിയുടേൺ എടുക്കുന്നതിനിടെയാണ് അപകടം. കാൽ നടയാത്രക്കാരനെ രക്ഷിക്കാൻ ബ്രേക്കിട്ടപ്പോൾ യുവാവ് സ്കൂട്ടിയിൽ നിന്നും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. കോട്ടച്ചേരി ഭാഗത്ത് നിന്നും വന്ന കാർ വീണ് കിടന്ന അഫ്സലിൻ്റെ മേൽ കയറിയിറങ്ങുകയായിരുന്നു. കാർ ഡ്രൈവറുടെ പേരിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
0 Comments