ക്കൊലക്കേസ് പ്രതിയുടെ മകൻ്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തതിന്
കോൺഗ്രസിൽ നിന്നും പുറത്താക്കിയതിന്
മറുപടിയുമായി കെ.പി.സി.സി സെക്രട്ടറി
ബാലകൃഷ്ണൻ പെരിയ രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്കെതിര രൂക്ഷ വിമർശനമുയർത്തി. ഇന്ന് വൈകിട്ട് ചാനൽ പ്രവർത്തകർക്ക് മുന്നിലാണ് ബാലകൃഷ്ണൻ പെരിയ ഉണ്ണിത്താനെ കടന്നാക്രമിച്ചത്. കാസർകോടിന്
വേണ്ടി ഉണ്ണിത്താൻ ഒന്നും ചെയ്തില്ല. കല്യോട്ട് കൊലക്കേസ് ചില വിലേക്ക് എം.പി ഒന്നും ചെയ്തില്ലെന്ന് ബാലകൃഷ്ണൻ പറഞ്ഞു. വിവാഹ ചടങ്ങിൽ പങ്കെടുത്തതിൽ രാഷ്ട്രീയമില്ല.
ബാലകൃഷ്ണൻ പെരിയ പറഞ്ഞു.
കല്യാണത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ല ,
നടപടി ഏകപക്ഷീയമാണ്.
രാഷ്ട്രീയം കലരാത്ത ചടങ്ങിൽ പങ്കെടുത്തു എന്ന പേരിലാണ് പുറത്താക്കൽ.
പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചടങ്ങിൽ ഉണ്ടായിരുന്നു.
തീരുമാനത്തിനു പിന്നിൽ ഉണ്ണിത്താനോടുള്ള ഭയമെന്ന് ബാലകൃഷ്ണൻ പറഞ്ഞു.
ഉണ്ണിത്താൻ ജില്ലയിലെ കോൺഗ്രസിനെ തകർത്തെന്നും ആരോപിച്ചു.
മതപരമായ സംഘർഷത്തിൽ നിന്ന് മുതലെടുക്കാനാണ് ഉണ്ണിത്താൻ ശ്രമിച്ചതെന്നും
ഇതിനായി നെറ്റിയിലെ കുറി മായിച്ചു വെന്നും ബാലകൃഷ്ണൻ ആരോപിച്ചു.
ഉണ്ണിത്താന് എതിരായ യുദ്ധം ഇന്ന് മുതൽ ആരംഭിക്കുന്നു.
ഡിസിസി പ്രസിഡന്റ് പി. കെ. ഫൈസലും തനിക്കെതിരെ പ്രവർത്തിച്ചു.
എല്ലാ പാർട്ടിയിൽ നിന്നും ക്ഷണം ലഭിച്ചിട്ടുണ്ട് . എന്നാൽ
കോൺഗ്രസിനെ വിട്ടുപോകില്ല. ബാലകൃഷ്ണൻെ പെരിയ പറഞ്ഞു.
0 Comments