പൊലീസിന്ലഭിച്ചു.
പ്രഥമാധ്യാപികയുടെ ഓഫീസ് മുറി കുത്തിത്തുറന്ന് 12,000 രൂപയും ക്യാമറയും കവർന്ന സംഘത്തിൻ്റെ ദൃശ്യമാണ് കിട്ടിയത്. വിദ്യാലയത്തിൽ സ്ഥാപിച്ച നിരീക്ഷണക്യാമറയുടെ ഡി.വി.ആറും കൊണ്ടുപോയിരുന്നെങ്കിലും ഇത് പോലീസ് പിന്നീട് കണ്ടെത്തിയിരുന്നു. സമീപ പ്രദേശത്ത് സ്ഥാപിച്ച ക്യാമറയിലെ ദൃശ്യത്തിലാണ് പ്രതികളുള്ളത്. യുവാക്കളായ പ്രതികൾ തൊട്ടടുത്ത് മേൽപാലത്തിനടിയിലിരിക്കുന്നതും സംസാരിക്കുന്നതും പിന്നീട് നടന്ന് പോകുന്നതും ദൃശ്യത്തിലുണ്ട്.
ഓഫീസ്‌മുറിയുടെ ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചും നിരീക്ഷണക്യാമറ തിരിച്ചുവെച്ചും അതിവിദഗ്ധമായിട്ടാണ് മോഷണം നടത്തിയത്. ഓഫീസ് മുറിയിലെ നാല് അലമാരകൾ കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന ഫയലുകളും മറ്റും വാരിവലിച്ചെറിഞ്ഞനിലയിലായിരുന്നു. പ്രഥമാധ്യാപകയുടെ മുറി കുത്തിത്തുറന്നത് വെള്ളിയാഴ്ച പുലർച്ചെ നാലേമുക്കാലോടെയാണ് വിദ്യാലയത്തിലെ രാത്രികാവൽക്കാരന്റെ ശ്രദ്ധയിൽപ്പെട്ടത്. നീലേശ്വരം ഇൻസ്പെക്ടർ കെ.വി. ഉമേശൻ, എസ്.ഐ.മാരായ ടി. വൈശാഖ്, മധുസൂദനൻ മടിക്കൈ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി അന്വേഷണം നടത്തിയതിലാണ് ദൃശ്യം ലഭിച്ചത്.
കാസർകോട്ടുനിന്ന് ഡോഗ്‌സ്ക്വാഡും വിരലടയാളവിദഗ്ധരുമെത്തി നടത്തിയ അന്വേഷണത്തിൽ റെയിൽവേ സ്റ്റേഷന് സമീപത്തെ വിദ്യാലയമതിലിനടുത്തുനിന്ന് നിരീക്ഷണ ക്യാമറയുടെ ഡി.വി.ആർ. കണ്ടെടുത്തു. സ്കൂൾ പ്രഥമാധ്യാപിക ഇൻചാർജ് എം.വി. രമയുടെ പരാതിയിൽ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. പാൻ്റ് ആണ് പ്രതികളുടെ വേഷം. ഇവർ
പരിചയക്കാരോ അറിവിൽ പെട്ടവരോ ആണെങ്കിലൊ എവി ടെയെങ്കിലും കാണുകയാണെങ്കിലോ അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു.
നമ്പർ :
9497975826
0 Comments