Ticker

6/recent/ticker-posts

പെൺകുട്ടിയെ കർണാടകയിലേക്ക് തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച യുവാവിന് ഒമ്പത് വർഷം തടവ്

പയ്യന്നൂർ :വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ കര്‍ണാടകയിലേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിന് 9 വര്‍ഷം തടവും 60,000 രൂപ പിഴയും ശിക്ഷ.
വലിയ അരീക്കാമലയിലെ വാളിയാങ്കല്‍ വീട്ടില്‍ ബിപിന്‍ കുര്യന്‍28നെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.
2017 മാര്‍ച്ച് 16 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കര്‍ണാടക പൂത്തൂരിലെ വെടബട്ട എന്ന സ്ഥലത്തെത്തിച്ചാണ് പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.
പയ്യന്നൂര്‍ സി.ഐയായിരുന്ന എം.പി.ആസാദാണ് പ്രതിയെ അറസ്റ്റ് ചെയ്യുകയും തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്.
3 വകുപ്പുകളിലായാണ്  ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.
Reactions

Post a Comment

0 Comments