കാഞ്ഞങ്ങാട്: ലോക്സഭാ തെരെഞ്ഞെടുപ്പിൽ കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ നിന്നും വിജയിച്ച യു ഡി എഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താൻ എം പി യുടെ വിജയത്തിൽ പച്ചപായസം വിതരണം ചെയ്ത് സൗത്ത് ചിത്താരിയിൽ മുസ്ലിം ലീഗ് വിജയാഘോഷം നടത്തി. കാസർകോട് ലോക്സഭാ മണ്ഡലത്തിൽ യു ഡി എഫിന് ഏറ്റവും കൂടുതൽ ലീഡ് നേടിക്കൊടുത്തത് അജാനൂർ പഞ്ചായത്തിലെ സൗത്ത് ചിത്താരി , സെന്റർ ചിത്താരി ഉൾപ്പെടുന്ന പതിനൊന്നാം നമ്പർ ബൂത്തിൽനിന്നായിരുന്നു.
രണ്ടായിരത്തോളം പേർക്കാണ് പച്ച പായസം വിതരണം ചെയ്തത്. ഉച്ചക്ക് തുടങ്ങിയ പായസ വിതരണം വൈകുന്നേരം വരെ നീണ്ടു നിന്നു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ വൺഫോർ, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ ചിത്താരി, വാർഡ് പ്രസിഡന്റ് ബഷീർ മാട്ടുമ്മൽ, ജനറൽ സെക്രട്ടറി സി പി സുബൈർ,എം.എസ്.എഫ് ജില്ലാ ട്രഷറർ ജംഷീദ് കുന്നുമ്മൽ,വാർഡ് മെമ്പർ സി കെ ഇർഷാദ്, അഹമദ് വൺഫോർ, ഹാറൂൺ ചിത്താരി, എം എ സമീർ, ജലീൽ കപ്പണക്കാൽ, ശിഹാബ് കുന്നുമ്മൽ, ബക്കർ ഖാജ,ഇ.കെ.ശംസു,സമീൽ റൈറ്റർ,ഹനീഫ ബി.കെ,മജീദ് തായൽ തുടങ്ങിയവർ നേതൃത്വം നൽകി.
0 Comments