Ticker

6/recent/ticker-posts

മാരകായുധങ്ങളുമായി ചിത്താരി ഇലക്ട്രിസിറ്റി ഓഫീസിൽ അതിക്രമിച്ചു കയറിയെന്ന പരാതിയിൽ നാല് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :മാരകായുധങ്ങളുമായി ചിത്താരി ഇലക്ട്രിസിറ്റി സെക്ഷൻ
 ഓഫീസിൽ അതിക്രമിച്ചു കയറിയെന്ന പരാതിയിൽ നാല് പേർക്കെതിരെ 
ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. അസി. എഞ്ചിനീയർ എം. അനീഷ് മോഹനൻ്റെ പരാതിയിൽ അശോകൻ കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെയാണ് കേസ്' ഇന്നലെ വൈകീട്ട് മാരകായുധങ്ങളുമായി അതിക്രമിച്ച് കയറി ഓഫീസ് സ്റ്റാഫുകളുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്ന അസി. എഞ്ചിനീയറുടെ പരാതിയിലാണ് കേസ്.  കെ.എസ്.ഇ.ബി ചിത്താരി ഓഫീസിലേക്ക് വരുന്നെ വെള്ളിക്കോത്തുള്ള 11 കെ.വി. ഫീഡർ എബി സ്വിച്ച് തുറന്ന് രാത്രി 10 മണിക്ക് വൈദ്യുതി വിഛേദിച്ചെന്നും പരാതിയിൽ പറയുന്നു.
Reactions

Post a Comment

0 Comments