നീലേശ്വരം :മഴക്കാലമായാൽ പാലം പൊളിച്ചു മാറ്റേണ്ട ദുർഗതിയിലാണ് നാട്ടുകാർ.കരിന്തളം പഞ്ചായത്തിനെയും കയ്യൂർ ചീമേനി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന മരപ്പാലമാണ് കാല വർഷമായാൽ പൊളിച്ചു മാറ്റേണ്ടി വരുന്നത്. രണ്ട് പഞ്ചായത്തുകളിലെ നാട്ടുകാരെ എളുപ്പത്തിൽ ബന്ധി
പ്പിക്കുന്ന പാലമാണിത്. മഴ മാറിയാൽ പൊളിച്ച മരപാലം നാട്ടുകാർ വീണ്ടും നിർമ്മിക്കണം. വേനൽ കാലത്ത് നൂറ് കണക്കിന് ആളുകൾ പാലത്തെ
ആശ്രയിക്കും. മലവെള്ളപാച്ചിലിൽ പാലം ഒഴുകി പോകുന്നതാണ് പൊളിച്ചു മാറ്റാനുള്ള കാരണം. വർഷങ്ങളായി ഇത് തുടരുന്നു. മഴക്കാലത്ത് കിലോമീറ്റർ ചുറ്റി സഞ്ചരിക്കണം.
കോൺക്രീറ്റ് പാലം നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
0 Comments