കാഞ്ഞങ്ങാട് :ബല്ലാ കടപ്പുറത്തെ റബീഹിൻ്റെ ഭാര്യ ഫാത്തിമത്ത് അഷീറ24 നിര്യാതയായി. അസുഖ ബാധിതയായി ഒരു വർഷത്തോളമായി ചികിൽസയിലായിരുന്നു. ഇന്ന് രാവിലെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. രണ്ട് വയസുള്ള ഫാത്തിമ ഹൈറ മകൾ. ബല്ലാ കടപ്പുറത്തെ സിപി. അസീസിൻ്റെയും റഹ്മത്തിൻ്റെയും മകളാണ്. ഗൾഫിലുള്ള ഭർത്താവും പിതാവും നാട്ടിലെത്തും. വൈകീട്ടോടെ ബല്ലാ കടപ്പുറം പള്ളി ഖബർസ്ഥാനിൽ അടക്കം.
0 Comments