കാഞ്ഞങ്ങാട് :കോൺഗ്രസ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം ബിജെപി പ്രവർത്തകർ തടഞ്ഞതിനെ തുടർന്ന് സംഘർഷം. മാവുങ്കാലിൽ പൊലീസ് ലാത്തി വീശി..ഇന്ന് വൈകുന്നേരം ആണ് സംഭവം. രാജ് മോഹൻ ഉണ്ണിത്താന്റെ വിജയത്തിന് ആഹ്ലാദം പ്രകടിപ്പിച്ച് മാവുങ്കാലിലേ
ക്ക് പ്രകടനം നടത്തിയ
കോൺഗ്രസ് പ്രവർത്തകരെ ബിജെപി പ്രവർത്തകർ ഫ്ളൈ ഓവറിന് അടിയിൽ തടയാൻ ശ്രമിച്ചു. ഇത് സംഘർഷാവസ്ഥ ഉണ്ടാക്കി വിവരമറിഞ്ഞ് എത്തിയ പൊലീസ് ബിജെപി പ്രവർത്തക
രോട് പിരിഞ്ഞ് പോകാൻ ആവശ്യപ്പെട്ടു.
കോൺഗ്രസ് ബിജെപി പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തെ തുടർന്ന്സ്ഥലത്ത് കൂടുതൽ പൊലീസ് എത്തി ലാത്തി വീശി വിരട്ടി ഓടിക്കുകയായിരുന്നു. 25 ബിജെപി പ്രവർത്തകരുടെ പേരിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
'
0 Comments