രാജപുരം :
തോട് മുറിച്ച് കടക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കിൽപ്പെട്ട് മരിച്ചു. പാണത്തൂർ മാപ്പിളച്ചേരിയിലെ ഐത്തപ്പയുടെ മകൾ യശോദ 57 ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആണ് അപകടം. ബന്ധു വീട്ടിൽ പോയി മടങ്ങിവരുന്നതിനിടെ കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. തോട്ടിൽ വീണ നിലയിലാണ് കണ്ടത്. ഒരു മകളുണ്ട്.
0 Comments