Ticker

6/recent/ticker-posts

പത്ത് വയസുകാരിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയ പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

കാഞ്ഞങ്ങാട് പത്തുവയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
 പ്രമാദമായ കേസില്‍ വെറും 39 ദിവസങ്ങള്‍ കൊണ്ടാണ് അന്വേഷണ സംഘം കാസര്‍കോട് അഡീഷണല്‍ ജില്ലാ കോടതി- ഒന്നിൽ കുറ്റപത്രം സമര്‍പ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ
ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ എം.പി. ആസാദാണ് കുറ്റപത്രം സമർപ്പിച്ചത്. കുട്ടിയെ
 പീഡിപ്പിച്ച കുടക് സ്വദേശി   പിഎ സലീം 36ഒന്നാം പ്രതിയാണ് കേസിൽ .
മോഷ്ടിച്ച കമ്മല്‍ കൂത്തുപറമ്പിലെ ജ്വല്ലറിയില്‍ വില്‍ക്കാൻ സഹായിച്ചതിന്  സഹോദരി   സുഹൈബ
 20 രണ്ടാം പ്രതിയാണ്.ലോക്സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഹോസ്ദുർഗിൽ ഇൻസ്പെക്ടറായെത്തിയതാണ് കോഴിക്കോട് സ്വദേശിയായ എം പി . ആസാദ്. തിരഞ്ഞെടുപ്പിന്നോടനുബന്ധിച്ചുള്ള ഡ്യൂട്ടി കാലാവധി കഴിഞ്ഞ് മടങ്ങുമ്പോൾ അദ്ദേഹം റജിസ്ട്രർ ചെയ്ത കേസിൽ വളരെ പെട്ടന്ന് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനും സാധിച്ചു.
Reactions

Post a Comment

0 Comments