കാഞ്ഞങ്ങാട് :ഫാഷൻ ഗോൾഡ് നിക്ഷേപതട്ടിപ്പിൽ
ഉടമകൾക്കെതിരെ ഒരു കേസ് കൂടി പൊലീസ് റജിസ്ട്രർ ചെയ്തു. പടന്ന കെ. കെ. സി റോഡിലെ കെ.മുസ്തഫ 56 യുടെ പരാതിയിൽ എം. സി. ഖമറുദ്ദീൻ, ടി.കെ. പുക്കോയ എന്നിവർക്കെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. 2014ൽ ആറ് ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. ഫാഷൻ ഗോൾഡ് നിക്ഷേപതട്ടിപ്പിൽ കേസുകളുടെ എണ്ണം വർദ്ധിച്ച് വരികയാണ്.
0 Comments