കാഞ്ഞങ്ങാട് : കാറ്റിലും മഴയിലുംവീടിൻെറ മേൽക്കൂര പൂർണമായുംപൊളിഞ്ഞു വീണു ഒഴിവായത് ദുരന്തം .വീട്ടിനകത്തുണ്ടായിരുന്നവർ പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റമൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഉപ്പിലിക്കൈയിലെടി.വി. കാർത്യായനി 73, മകൾ ഭാഗീരഥി 48, ഭാഗീരഥിയുടെ മകൻ ധ്യാൻചന്ദ് 20 എന്നിവർക്കാണ് പരിക്കേറ്റത്. ഓടു മേഞ്ഞ വീട് മഴയ്ക്കിടെപൊളിഞ്ഞ് വീഴുകയായിരുന്നു. കുടുംബാംഗങ്ങൾ അടുക്കള ഭാഗത്ത് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു അപകടം. വീട്ടിൽ നിന്നും പുറത്തേക്ക് ഓടി രക്ഷപ്പെ ടുന്നതിനിടെ ഓട് ദേഹത്ത് വീണാണ് ഇവർക്ക് പരിക്കേറ്റത്. സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉറക്കത്തിനിടെയാണ് വീട് തകർന്നതെങ്കിൽ വലിയ ദുരന്തമായേനെ. മേൽക്കൂര പൂർണമായും വീടിനകത്തേക്ക് നിലം പൊത്തിയ അവസ്ഥയിലാണ്.
0 Comments