മാതാപിതാക്കൾ രാവിലെ പുഴയിൽ മീൻ പിടിക്കാൻ പോയ സമയം 12 വയസുള്ള ബന്ധുവായ കുട്ടിക്കൊപ്പം ആക്കിയതായിരുന്നു. പെൺകുട്ടി പുറത്തിറങ്ങി പോയത് ബാലൻ അറിഞ്ഞതുമില്ല. ഒരു കിലോമീറ്ററോളം നടന്ന് പടന്നക്കാട് ഭാഗത്ത് കുട്ടി എത്തിയിരുന്നു. കുട്ടിയെ തനിച്ച് കണ്ട നാട്ടുകാർ വിവരം ഉടൻ പൊലീസിനെ അറിയിച്ചു. പിങ്ക് പൊലീസ് സ്ഥലത്തെത്തി കുട്ടിയെ ഒപ്പം കൂട്ടി പിന്നീട് വീട് കണ്ടെത്തി മാതാപിതാക്കളെ ഏൽപ്പിക്കുകയായിരുന്നു.
വഴിയിൽ ഒറ്റപെട്ട പിഞ്ചു ബാലികയ്ക്ക് രക്ഷകരായി പിങ്ക്
പൊലീസ് മാറി. ഓഫീസർമാരായ എ എസ് ഐ പ്രീതി സിവിൽ
പൊലീസ് ഓഫീസർമാരായ സന്ധ്യ വിനോദ്, സന്ധ്യ ശൈലേഷ് എന്നിവരാണ് കുട്ടിയെ സുരക്ഷിതമായി വീട്ടിൽ എത്തിച്ചത്.
0 Comments