Ticker

6/recent/ticker-posts

കൂലി ജോലിക്ക് കേരളത്തിലെത്തിയ ആസാം സ്വദേശി ഇന്ന് കോടീശ്വരൻ പ്രതിയുടെ ഫ്ളാറ്റ് പരിശോധിച്ച പൊലീസ് ഞെട്ടി, യുവതി ഉൾപ്പെടെ അഞ്ചംഗ സംഘത്തെ പൊക്കി ചിറ്റാരിക്കാൽ സ്വദേശിയായ പൊലീസ് ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാറും സംഘവും

കോഴിക്കോട് :കൂലി ജോലിക്ക് കേരളത്തിലെത്തിയ ആസാം സ്വദേശിയായ യുവാപ് ഇന്ന് കോടീശ്വരൻ. 
പ്രതിയുടെ ഫ്ളാറ്റും സമ്പാദിയവും കണ്ട
  പൊലീസ് ഞെട്ടി, യുവതി ഉൾപ്പെടെ അഞ്ചംഗ സംഘത്തെ ഫ്ളാറ്റിൽ നിന്നും പൊലീസ്
പൊക്കി ചിറ്റാരിക്കാൽ സ്വദേശിയും പന്തിരാങ്കാവ്
 പൊലീസ് ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാറും സംഘവുമാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. പുലർച്ചെ പട്രോളിംഗ് നടത്തുന്നതിനിടെ ഒരു സൈക്കിൾ റിക്ഷ പൊലീസിൻ്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് ഞെട്ടിപ്പിക്കുന്ന കവർച്ചകളുടെ ചുരുളഴിഞ്ഞത്. സൈക്കിൾ റിക്ഷയിൽ നിറയെ ദേശീയ പാത നിർമ്മാണ സാമഗ്രഹികളായിരുന്നു. ഇവ കവർച്ചെ ചെയ്ത് കൊണ്ട് പോവുകയാണെന്ന് മനസിലാക്കിയ പൊലീസ് പ്രതികളുട താമസ സ്ഥലത്തെത്തി. 60000 രൂപ വാടകയുള്ള ഫ്ളാറ്റായിരുന്നു ഇത്. ഫ്ളാറ്റ് നിറയെ കവർച്ചാ സാധനങ്ങൾ കണ്ടെത്തി. 9 ലക്ഷം രൂപയുടെ സാധനങ്ങൾ ഫ്ളാറ്റിൽ നിന്നും പിടിച്ചു. മിക്കതും ദേശീയ പാത നിർമ്മാണ സാമഗ്രഹികൾ. കഴിഞ്ഞ ദിവസം ഒരു കോടി രൂപയുടെ സാധനങ്ങൾ ലോറിയിൽ കയറ്റി കൊണ്ട് പോയിട്ടുണ്ടെന്ന് പൊലീസ് ഉത്തരമലബാറിനോട് പറഞ്ഞു. കവർച്ചക്ക് ഉപയോഗിക്കുന്ന ആറ് സൈക്കിൾ റിക്ഷകൾ പൊലിസ് കസ്റ്റഡിയിലെടുത്തു. അ സാം സ്വദേശിയായ മുഹമ്മദലിയുടെ സാമ്പത്തിക
വളർച്ച കണ്ട് സ്വന്തം നാട്ടുകാർ പോലും അന്താളിപ്പിലായിരുന്നുവെന്ന് പൊലീസിനും വിവരം ലഭിച്ചിരുന്നു. ഈ പ്രതിയെ കൂടാതെ രഹ്ന, മിലൻ , മൊയ്മ ൽ അലി, ഐമൽ അലി എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ ബന്ധുക്കളാണ്. സീനിയർ സിവിൽ പൊലീസ് ഓഫിസർമഹേഷ്,ലൈല ബി, മുഹമ്മദ് ബഷീർ എന്നിവരും പ്രതികളെ പിടികൂടാനുണ്ടായിരുന്നു.
Reactions

Post a Comment

0 Comments