കണ്ണൂരിൽ രണ്ട് വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചു
June 29, 2024
കണ്ണൂര്‍ : ഏച്ചൂരില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചുമാച്ചേരിയിലാണ് അപകടം. മുഹമ്മദ് മിസ്ബല്‍ ആമീന്‍ 10,ആദില്‍ ബിന്‍ മുഹമ്മദ് 13 എന്നിവരാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. കുട്ടികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് ഉച്ചക്കാണ് അപകടം.
0 Comments