Ticker

6/recent/ticker-posts

കോളേജ് വിദ്യാർത്ഥിനി ഹൃദയ ശസ്ത്രക്രിയക്കായി സഹായം തേടുന്നു

നീലേശ്വരം :കരിന്തളം ഗവ:കോളേജ് വിദ്യാർത്ഥിനി ഹൃദയ ശസ്ത്രക്രിയക്കായി സുമനസ്സുകളുടെ സഹായം തേടുന്നു.
ബിരിക്കുളം നവോദയ വായനശാലയ്ക്ക് സമീപം താമസിക്കുന്ന പി.ബാലകൃഷ്‌ണൻ , ഗീത ദമ്പതികളുടെ മകൾ ഗീതു.കെ 19 ആണ് ചികിൽസയിലുള്ളത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന്
ചി.2008ൽ ഹൃദയവാൾവ് മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക്
വിധേയയായ ഗീതുവിന് ഇപ്പോൾ മറ്റൊരു ശസ്ത്രക്രിയ എത്രയും വേഗം നടത്തണമെന്ന്
വിദഗ്ദരായ ഡോക്ടർമാർ  കുടുംബത്തിനെ അറിയിച്ചിരിക്കുകയാണ്.
സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന ഗീതുവിൻ്റെ കുടുംബത്തിന് ശസ്ത്രക്രിയയ്
ക്കാവശ്യമായ 30 ലക്ഷത്തോളം രൂപ സമാഹരിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.  വലിയ തുക ചിലവഴിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിൽ വാൾവ് മാറ്റിവെക്കൽ
ശസ്ത്രക്രിയയ്ക്കാവശ്യമായ തുക കണ്ടെത്തുന്നതിന് കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ്റ് ടി.കെ.രവി ചെയർമാനായും വാർഡ് മെമ്പർ കെ.പി.ചിത്രലേഖ വർക്കിംഗ് ചെയർമാനായും കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്. കരിന്തളം ഗവ:കോളേജ് രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിനിയായ ഗീതുവിനെ ആരോഗ്യകരമായ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരുവാൻ   സുമനസ്സുകളും ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാവണമെന്ന് ഭാരവാഹികൾ 
 അറിയിച്ചു.
അക്കൗണ്ട് നമ്പർ -19130100077621
IFSC. FDRL0001913
GPay-8113035701.
Reactions

Post a Comment

0 Comments