കാഞ്ഞങ്ങാട് :ഓട്ടോറിക്ഷയിൽ
ഇടിച്ച കാർ നിർത്താതെ ഓടിച്ച് പോയി. റോഡിൽ തെറിച്ചു വീണ ഓട്ടോ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. ഇന്ന് രാവിലെ കാഞ്ഞങ്ങാട് സൗത്ത് മാതോത്ത് മഹാവിഷ്ണു അമ്പലത്തിന് സമീപത്താണ് അപകടം. കൊവ്വൽ പള്ളിയിലെ ഓട്ടോ ഡ്രൈവർ കനിയം കുളം കെ.കെ. രാജേന്ദ്രനാണ് 54 പരിക്കേറ്റത്. ജില്ലാ ശുപത്രിയിൽ പ്രവേശിപ്പിച്ചു. നീലേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷേ റോഡ് സൈഡിൽ നിർത്തി കാഞ്ഞങ്ങാട് ഭാഗത്തേക്ക് തിരിച്ച സമയം കാർ ഇടിക്കുകയായിരുന്നു. വെള്ള നിറത്തിലുള്ള കാറാണ് നിർത്താതെ ഓടിച്ചു പോയത്.
0 Comments