കാസർകോട്:റിസോർട്ടിൽ നിന്നും കഞ്ചാവും മെത്താഫിത്തമിനുമായി
മൂന്ന് പേരെ എക്സൈസ് പിടികൂടി. ഇന്നലെ രാത്രി കുമ്പള
എക്സൈസ് ആണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. മൊഗ്രാൽ കൊപ്പളത്തെ ബേയ് ഇൻ റിസോർട്ടിൽ നടത്തിയ പരിശോധനയിലാണ് 12.327ഗ്രാം കഞ്ചാവും,0.319 ഗ്രാം മെത്താഫിറ്റമിനു മായി മൂന്നംഗ സംഘം പിടിയിലായത്. തിരൂരങ്ങാടി മൂന്നിയൂർ തലപ്പാറയിലെ കെ. റാഷിദ് 33, പള്ളിക്കര ബേക്കൽ ഹദ്ദാദ് നഗറിലെ എ.
സമീർ 43 , കോയിപ്പാടി പേരാലിലെ മുഹമ്മദ് ഷഫീഖ് 25 എന്നവരാണ് പിടിയിലായത്. റിസോർട്ടിൽ മയക്ക്മരുന്നെത്തിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.ഇവിടെ മുറിയെടുത്ത് പ്രതികൾ ലഹരി ഉപയോഗിക്കുകയായിരുന്നു. കുമ്പള എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.വി. ശ്രാവണൻ്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ കെ. പീതാംബരൻ സിവിൽ എക്സൈസ് ഓഫീസർമാരായ ടി.കെ. രഞ്ജിത്ത്, എം.എം.
0 Comments