Ticker

6/recent/ticker-posts

ഹൈ റീച്ച് തട്ടിപ്പ് കാസർകോട് ജില്ലയിലും കേസ് റജിസ്ട്രർ ചെയ്ത് തുടങ്ങി ഇടനിലക്കാർ ഉൾപ്പെടെ കുടുങ്ങും, വാഗ്ദാനം ചെയ്തത് പത്തായിരം രൂപക്ക് ആഴ്ചയിൽ 110 രൂപ ലാഭം

കാഞ്ഞങ്ങാട്:ഹൈ റീച്ച് കമ്പനി ചെയർമാൻ അറസ്റ്റിലായി റിമാൻഡിലാ യതോടെ  പണം നഷ്ടപ്പെട്ടവർ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിത്തുടങ്ങി. പണം തിരിച്ചു കിട്ടുമെന്ന് പറഞ്ഞ് പലരും പരാതി നൽകാതിരുന്നതാണ്.എന്നാൽ ചെയർമാൻ റിമാൻഡിലായതോടെയാണ്പരാതിയും വന്നു തുടങ്ങിയത്. 
ഹൈ റീച്ച് കമ്പനിയിൽ പണം നിക്ഷേപിച്ചയാൾക്ക്പലിശ സഹിതം തുക
തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ  കേസ്. തെക്കിൽ കുന്നറ ഹൗസിൽ തസനിയ (36) യുടെ പരാതിയിൽ ഹൈറീച്ച് ഓൺലൈൻ ഷോപ്പ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി മാനേജിംഗ് ഡയറക്ടർമാർ ഉൾപ്പെടെ നാലുപേർക്കെതിരെയാണ് കേസ്.  ഡിമാന്റിൽ കഴിയുന്ന പ്രതാപന്റെ മകൻ ദാസൻ പ്രതാപ്, ഭാര്യ സീന പ്രതാപ് പ്രമോട്ടർമാരായ സൈബു, ഷാനിബ് എന്നിവർക്കെതിരെ മേൽപ്പറമ്പ് പോലീസാണ് കേസെടുത്തത്.ദാസൻപ്രതാപും സീന പ്രതാവും കമ്പനി മാനേജിങ് ഡയറക്ടർ മാരാണ്.കമ്പനിയിൽ 10000 രൂപ നിക്ഷേപിച്ചാൽ   ആഴ്ചയിൽ 110 രൂപ ലാഭവിഹിതവും നിക്ഷേപിച്ച തുക മൂന്നിരട്ടിയാകുന്നത് വരെ ലാഭവിഹിതം ലഭിക്കുമെന്നും പറഞ്ഞാണ് പണം വാങ്ങിയത് .2023 ഡിസംബർ രണ്ടിന് മാലിക് ദിനാർ   പള്ളിക്ക് സമീപത്ത് വച്ചാണ് പണം നൽകിയതെന്നും രശീതി നൽകിയിട്ടുണ്ടെന്നും എന്നാൽ ലാഭവിഹിതമോ    നൽകിയ തിരിച്ചു നൽകില്ലെന്നാണ് പരാതി.നാല് ലക്ഷത്തി പത്തായിരം രൂപ നിക്ഷേപിച്ച് ആളെ ആണ് വഞ്ചിച്ചു എന്നാണ് പരാതി. കാസർകോട് പൊലീസ് നേരത്തെ ഒരു കേസ് റജിസ്ട്രർ ചെയ്തിരുന്നു. പതിനായിരം മുതൽ ലക്ഷങ്ങൾ വരെ പലർക്കും നഷ്ടപ്പെട്ടു. പല സമ്പന്നരെയുംസ്വാധീനം ഉപയോഗിച്ചും പ്രലോഭനങ്ങൾ നൽകിയും പണം നിക്ഷേപിക്കുകയായിരുന്നു. ഇടനിലക്കാരും ഇത് വഴി വലിയ സമ്പാദ്യമുണ്ടാക്കിയിട്ടുണ്ട്.
Reactions

Post a Comment

0 Comments