കാഞ്ഞങ്ങാട്: അപകടത്തിൽ പെട്ട് മംഗലാപുരം ആശുപത്രിയിൽ കഴിയുന്ന കാഞ്ഞങ്ങാട് അരയിൽ സ്വദേശി അബ്ദുല്ല കുഞ്ഞിയുടെ 'ചികിൽസക്ക് സഹായം നൽകി. അരയാൽ ബ്രദേഴ്സ് അതിഞ്ഞാൽ ആണ് സഹായം നൽകിയത്.ഗൾഫ് കോഡിനേറ്റർ അഷറഫ് ബച്ചൻ ചികിൽസാ കമ്മിറ്റി ട്രഷറർ എം. കെ. റഷീദിന് കൈമാറി. ചടങ്ങിൽ ക്ലബ്ബ് പ്രസിഡൻ്റ് ഹമീദ് മൗവ്വൽ,സമീർ ,പി.എം. ഫാറൂഖ് ഹാജി,ഖാലിദ് അറബിക്കാടത്ത്,റമീസ് അഹമ്മദ്,മുജീബ് മലേഷ്യ,നസീർ ഇത്തത്തു തുടങ്ങിയവർ പങ്കെടുത്തു.
0 Comments