കാസർകോട്:19 വയസുകാരനെ നാലംഗ സംഘം സ്വിഫ്റ്റ് കാറിൽ തട്ടിക്കൊണ്ട് പോയി പണം കവർന്നു. മധൂർ ചെന്നക്കോടിലെ ഷൈലേഷിനെയാണ് തട്ടിക്കൊണ്ട് പോയത്. ബട്ടം പാറ കേളുഗു ഡേ റോഡിൽ വെച്ചാണ് തട്ടിക്കൊണ്ട് പോയത്. പട്ട്ളയിൽ എത്തിച്ച് കാറിൽ വെച്ച് കത്തി കാട്ടി കൈവശമുണ്ടായിരുന്ന 1500 രൂപയും ഫോൺ വാങ്ങിയുവാവിൻ്റെ ഗൂഗിൾ പേ വഴി അകൗണ്ടിൽ നിന്നും 30000 രൂപയും തട്ടിയെടുത്തതായാണ് പരാതി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. കാസർകോട് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
0 Comments